ന്യൂജഴ്സി: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ കിരീടം ചൂടിയതോടെ ആരാധകരുടെ ആഘോഷങ്ങൾ മാത്രമല്ല, വൻതുക പന്തയം വെച്ചവർക്കും സന്തോഷ നിമിഷങ്ങളായി. മുൻ പോൺ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിയ ഖലീഫ, സ്പെയിന്റെ വിജയത്തിൽ നടത്തിയ പന്തയത്തിലൂടെ കോടികളുടെ നേട്ടം സ്വന്തമാക്കിയതായി വെളിപ്പെടുത്തി.
ഫൈനലിൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സ്പെയിൻ ലോകചാമ്പ്യൻമാരായതിന് പിന്നാലെ, സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങളും ബെറ്റിംഗ് സ്ലിപ്പിന്റെ സ്ക്രീൻഷോട്ടും മിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 52 കേസുകളിലായി 54 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 7628 ആയി ഉയര്ന്നു. ......
കൊച്ചി: സീറോ മലബാർ സഭയിൽ ഉപയോഗിക്കുന്ന തക്സ (കുർബാന പുസ്തകം) നിയമാനുസൃതമുള്ളതല്ലെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിൽ വിശ്വാസികൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നതും, കുർബാനയെ അവഹേളിക്കുന്നതും, വാസ്തവ വിരുദ്ധ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന അൽമായ സംഘടനയുടെ പ്രതിനിധികളാണെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ആരോപിച്ചു.
സഭയുടെ നിയമപ്രകാരം ഒരു ആരാധനക്രമം എങ്ങനെയാണ് നിയമാനുസൃതമാകുന്നതെന്ന് കോഡ് ഓഫ് കാനോൻസ് ഓഫ് ദി ഈസ്റ്റേൺ ചർച്ചസ് (സി സിഇഒ ) എന്ന നിയമസംഹിതയുടെ 657, 657/1 എന്നിവയിൽ പറയുന്നുണ്ട്. ഇതനുസരിച്ചുള്ള ക്രമങ്ങൾ പാലിച്ചുകൊണ്ടാണ് പുതിയ ഏകീകൃത കുർബാന നടപ്പിലാക്കുന്നതെന്ന് കുർബാന പുസ്തകത്തിൻറെ ആദ്യ പേജുകളിൽ തന്നെ അന്നത്തെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിഒരു ഉത്തരവായും അറിയിപ്പായും രേഖപ്പെടുത്തിയിട്ടുണ്ട്. ......
കഴിഞ്ഞ മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ സ്ഥിരമായ വർധന കണക്കിലെടുത്ത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായി കൊച്ചി മെട്രോ പ്രവൃത്തി ദിവസങ്ങളിലെ (തിങ്കൾ മുതൽ ശനി വരെ) തിരക്കേറിയ സമയങ്ങളിൽ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിച്ചു.
2026 ജൂലൈ 22 മുതൽ രാവിലെ 8.00 മുതൽ 10.00 വരെയും, വൈകിട്ട് 4.00 മുതൽ 7.00 വരെയും ട്രെയിനുകൾ 6 മിനിറ്റ് 45 സെക്കൻഡ് ഇടവേളയിൽ (Headway) സർവീസ് നടത്തും.ഇതിനായി ഈ സമയങ്ങളിൽ പ്രതിദിനം എട്ട് അധിക ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കും.
പുതിയ ക്രമീകരണത്തിലൂടെ യാത്രക്കാർക്ക് ട്രെയിനിനായി കാത്തുനിൽക്കുന്ന സമയം ഗണ്യമായി കുറയുകയും തിരക്കേറിയ സമയങ്ങളിലെ തിരക്ക് നിയന്ത്രിക്കപ്പെടുകയും കൂടുതൽ വേഗമേറിയതും സുഗമവും വിശ്വാസ്യതയുള്ളതുമായ യാത്രാനുഭവം ലഭ്യമാകുകയും ചെയ്യും.
അധിക സർവീസുകൾ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. ഈ കാലയളവിൽ യാത്രക്കാരുടെ പ്രതികരണം, യാത്രക്കാരുടെ എണ്ണം, പ്രവർത്തനക്ഷമത എന്നിവ വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കെ.എം.ആർ.എൽ. ......
തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതകളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പലിശരഹിത വായ്പാ പദ്ധതിയുമായി സംസ്ഥാന സർക്കാർ. 'പ്രിയദർശിനി' എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതി സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ ആരംഭിക്കാനും വികസിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ......
ന്യൂഡൽഹി: ജന്തർ മന്തറിൽ സിജെപി ആരംഭിച്ച സമരം കൂടുതൽ ശക്തമാകുകയാണ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ......
മേടം: പല കാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. മത്സരപരീക്ഷകൾ, തൊഴിൽ, വിദ്യാഭ്യാസം എന്നിവയിൽ നേട്ടമുണ്ടാകാൻ സാധ്യതയുണ്ട്.......
ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്റെ ചരമവാർഷിക അനുസ്മരണ വേദിയിൽ പരോക്ഷ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്.......